താരമായി കുട്ടി അനൗൺസർ
1567932
Tuesday, June 17, 2025 1:19 AM IST
രാജപുരം: വിവിധ മത്സരങ്ങൾ നടക്കുമ്പോൾ അനൗൺസറായി എത്തി തിളങ്ങിരാജപുരം ഹോളി ഫാമിലി സ്കൂൾ 10-ാം ക്ലാസ് വിദ്യാർഥി ജോൺ പ്രശാന്ത്. 8-ാം ക്ലാസ് മുതൽ സ്കൂളിൽ നടക്കുന്ന മത്സര പരിപാടികളിൽ അനൗൺസ്മെന്റ് ചെയ്തുള്ള അനുഭവമാണ് ജോൺ പ്രശാന്തിനെ കമന്ററി രംഗത്തെത്തിച്ചത്.
കഴിഞ്ഞ വർഷം രാജപുരത്ത് നടന്ന ജില്ലാ ഹോക്കി മത്സരത്തിലും ജോൺ കമന്ററി പറഞ്ഞ് ശ്രദ്ധേയനായിരുന്നു.
ഹോക്കി താരവും ജോൺ രാജപുരം ദീപിക ഏജന്റ് പറമ്പേട്ട് ഏജൻസീസ് ഉടമയായ പ്രശാന്ത് ജോണിന്റെയും ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപിക സ്നേഹ മോൾ ജോസഫിന്റെയും മകനാണ്.