ഉന്നതവിജയികൾക്ക് അനുമോദനം
1567931
Tuesday, June 17, 2025 1:19 AM IST
ചാവറഗിരി: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ നിന്നും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചാവറഗിരി വിൻസെന്റ് ഡിപോൾ സൊസൈറ്റി ആദരിച്ചു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി വികാരി ഫാ. സുബേഷ് എസ് സിജെ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
വിൻസെന്റ് ഡിപോൾ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ബെന്നി കോഴിക്കോട്ട് അധ്യക്ഷതവഹിച്ചു.
ജോർജ് ഇടയാനിക്കാട്ട്, ബിനോയ് വരകിൽ, ജോൺസൺ നയിക്കാംപറമ്പിൽ, മാത്യു പാമ്പക്കൽ, ജോജോ കോനൂക്കുന്നേൽ, ഷാജു കാഞ്ഞിരമറ്റം എന്നിവർ പ്രസംഗിച്ചു.
പെരിയ: വോയ്സ് ഓഫ് പെരിയയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ചു.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു.
വി.കെ. അരവിന്ദന് അധ്യക്ഷതവഹിച്ചു. ആര്. ശിവശങ്കരന്, പി.വി. രവീന്ദ്രന് നായര്‍, ഇ. നാരായണന് എന്നിവര്‍ സംസാരിച്ചു. മധു പൊന്നാരറ്റ സ്വാഗതവും സചീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ചാവറഗിരി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചാവറഗിരി വാർഡ് കോൺഗ്രസ് വാർഡ് കമ്മിറ്റി അനുമോദിച്ചു. ഈസ്റ്റ് ഏളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ സമ്മാനിച്ചു. ബെന്നി കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു.
വാർഡ്മെന്പർ തേജസ് ഷിന്റോ, വാർഡ് കമ്മിറ്റി പ്രസിഡന്റ് ഷാജു കാഞ്ഞിരമറ്റം, വൈസ് പ്രസിഡന്റ് സിമ്മി ജയിംസ്, ഷാ ചാവറഗിരി, സോബിൻ നായിക്കംപറമ്പിൽ, തങ്കച്ചൻ മുണ്ടക്കൽ, സജി നടുവിലേക്കുറ്റ്, കുര്യച്ചൻ കർക്കിടകംപള്ളിൽ, റോസ് മരിയ തലമുണ്ടകത്തിൽ എന്നിവർ പ്രസംഗിച്ചു.