ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ കൈമാറി
1567930
Tuesday, June 17, 2025 1:19 AM IST
പരപ്പ: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം. മനു ഉദ്ഘാടനം ചെയ്തു.
30 ഗുണഭോക്താക്കൾക്കായി വിവിധ തരം വീൽചെയറുകൾ, തെറാപ്പി മാറ്റുകൾ, തെറാപ്പി ബോൾ, ലെഗ് ഗെയ്റ്ററുകൾ എന്നിവയുൾപ്പെടെ മൂന്നരലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, സുഹാസ്, റഹ്മത്ത്, രാജേഷ് എന്നിവർ പ്രസംഗിച്ചു.