ച​വ​റ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​രം
Friday, April 26, 2024 11:02 PM IST
ച​വ​റ : ച​വ​റ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്നു.

163 ബൂ​ത്തു​ക​ളി​ലാ​യി രാ​വി​ലെ മു​ത​ൽ ത​ന്നെ ജ​ന​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ആ​റ് മു​ത​ൽ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​ർ എ​ത്തി​യി​രു​ന്നു . തു​ട​ക്കം മു​ത​ൽ പു​രു​ഷ വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ആ​യി​രു​ന്നു കൂ​ടു​ത​ൽ.

ഒന്പതു മു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രും കൂ​ടു​ത​ലാ​യി എ​ത്തി​ത്തു​ട​ങ്ങി.എ​ല്ലാ ബൂ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം, ശു​ചി മു​റി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാം അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒ​റ്റ​പ്പെ​ട്ട ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി എ​ങ്കി​ലും കാ​ല താ​മ​സം കൂ​ടാ​തെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി . ഉച്ചകഴിഞ്ഞ് മൂന്നുമു​ത​ൽ മി​ക്ക ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് പി ​എ​സ് പി ​എം യു ​പി സ്കൂ​ളി​ലും, മു​ൻ​മ​ന്ത്രി​യും ആ​ർ​എ​സ്പി നേ​താ​വു​മാ​യ ഷി​ബു ബേ​ബി ജോ​ൺ നീ​ണ്ട​ക​ര സെ​ന്‍റ് ആ​ഗ്ന​സ് സ്കൂ​ളി​ലും സ​മ്മ​തി​ദാ​നം രേ​ഖ​പ്പെ​ടു​ത്തി.