സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഇ​ടി​പി​ബി​എ​സ് ന​ല്‍​കി
Saturday, April 13, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട സൈ​നി​ക​ര്‍​ക്ക് ഇ​ടി​പി​ബി​എ​സ് (ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സി​സ്റ്റം) ന​ല്‍​കി. ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ര്‍​ഹ​രാ​യ 4256 പേ​ര്‍​ക്കാ​ണ് ഇ​ടി​പി​ബി​എ​സ് ന​ല്‍​കി​യ​ത്.

അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​സം​വി​ധാ​നം. ഓ​രോ സ​ര്‍​വീ​സ് വോ​ട്ട​ര്‍​ക്കും ത​ങ്ങ​ളു​ടെ ബാ​ല​റ്റ് പ്രി​ന്‍റ് എ​ടു​ത്ത് വോ​ട്ട് ചെ​യ്ത ശേ​ഷം ക​വ​റു​ക​ളി​ലാ​ക്കി അ​യ​യ്ക്കാ​ന്‍ സാ​ധി​ക്കും. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വൈ​കു​ക, ന​ഷ്ട​പ്പെ​ടു​ക, കാ​ല​താ​മ​സം എ​ന്നി​വ ഒ​ഴി​വാ​ക്കാ​ന്‍ ഇ​ടി​പി​ബി​എ​സി​ലൂ​ടെ സാ​ധി​ക്കും. ജി​ല്ല​യി​ല്‍ ഇ​തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.


ത​പാ​ൽ വോ​ട്ടിന് അ​പേ​ക്ഷി​ക്കാം

പ​ത്ത​നം​തി​ട്ട: പോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ത​പാ​ല്‍ വോ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫോം 12​ല്‍ ഏ​ഴു ദി​വ​സം മു​ന്പ് വ​ര​ണാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഫോം 12 ​എ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ലു ദി​വ​സം മു​ന്പു​വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. വ​ര​ണാ​ധി​കാ​രി​ക​ള്‍ അ​പേ​ക്ഷ​ക​ന് ഫോം 12 ​ബി​യി​ല്‍ ഇ​ല​ക്‌​ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും.