മാർത്തോമ്മ സെന്റർ സൊസൈറ്റി രജതജൂബിലി ഉദ്ഘാടനം 22ന്
1454561
Friday, September 20, 2024 2:54 AM IST
മല്ലപ്പള്ളി: മാർത്തോമ്മ സെന്റർ സൊസൈറ്റിയുടെയും പരയ്ക്കത്താനം ആശ്രയ മന്ദിരത്തിന്റെയും രജത ജൂബിലിയും ആശാനിലയം പ്രതിഷ്ഠാ ശുശ്രൂഷയും പദ്ധതികളുടെ ഉദ്ഘാടനവും 22ന് വൈകുന്നേരം നാലിന് നടക്കും. പ്രതിഷ്ഠാശുശ്രൂഷയെത്തുടർന്ന് 4.45ന് നടക്കുന്ന സമ്മേളന ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കും. കൊച്ചി - കോട്ടയം ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
മാർത്തോമ്മ സെന്റർ സൈറ്റിയുടെയും ആശ്രയ മന്ദിരത്തിന്റെയും സിൽവർ ജൂബിലി തിരുവനന്തപുരം കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ പീലക്സിനോസും സിൽവർ ജൂബിലി പദ്ധതി നോർത്ത് അമേരിക്ക ഭദ്രാസനം അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസും ഉദ്ഘാടനം ചെയ്യും. അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം അനുഗ്രഹ പ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, എംഎൽഎമാരായ പ്രമോദ് നാരായൺ, മാത്യു ടി. തോമസ്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, ഓർഫനേജ് കൺട്രോൾ ബോർഡംഗം പുനലൂർ സോമരാജൻ, വികാരി ജനറാൾമാരായ റവ. മാത്യു ജോൺ, റവ. കെ. വി. ചെറിയാൻ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, ഭദ്രാസന സെക്രട്ടറി റവ. അലക്സ് ഏബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് , ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ. ഷംലാ ബീഗം തുടങ്ങിയവർ പ്രസംഗിക്കും.