ജൈവ അധിനിവേശം: സംസ്ഥാനതല സെമിനാർ നേതാജി സ്കൂളിൽ
1599555
Tuesday, October 14, 2025 2:25 AM IST
പത്തനംതിട്ട: കേരളത്തിലെ അധിനിവേശ ജീവിവർഗങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മാനങ്ങൾ എന്ന വിഷയത്തിൽ പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ് ഏകദിന സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ സ്കൂളിലെ ഭൂമിത്രസേന ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുൻ മേധാവി ഡോ. ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സുവോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ആർ. അഭിലാഷ്, മത്സ്യ ഗവേഷകനും പൗരശാസ്ത്രജ്ഞനുമായ ഡോ. സി.പി. ഷാജി, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വി.പി. തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബി. ആശ, സ്റ്റാഫ് സെക്രട്ടറി കെ.ജെ. ഏബ്രഹാം, ഹെഡ്മിസ്ട്രസ് സി. ശ്രീലത, കൺവീനർ ടി.ആർ. ഗീതു എന്നിവർ പ്രസംഗിച്ചു.