സ്വർണപ്പാളി വിഷയത്തിൽ യഥാർഥ പ്രതികൾ സിപിഎം നേതാക്കളെന്ന് ഡിസിസി പ്രസിഡന്റ്
1599545
Tuesday, October 14, 2025 2:24 AM IST
പത്തനംതിട്ട: ശബരിമലയില്‍ 2019 മുതല്‍ നടന്നുവെന്ന് പറയുന്ന സ്വർണം പൂശലും സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോയതിലും ദ്വാരപാലക ശില്പങ്ങൾ മറിച്ചുവിറ്റതിലും യഥാർഥ പ്രതികള്‍ സിപിഎം നേതാക്കളാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
പന്തളത്ത് എട്ടിന് നടക്കുന്ന യുഡിഎഫ് വിശ്വാസ സംരക്ഷണ സംഗമത്തിന്റെ ഭാഗമായുള്ള ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, മുന്‍ മന്ത്രി പന്തളം സുധാകരൻ, ജോസഫ് എം. പുതുശേരി, പ്രഫ. ഡി.കെ. ജോണ്‍, കെ.ഇ. അബ്ദുള്‍റഹ്മാൻ, അനീഷ് വരിക്കണ്ണാമല, ജോര്‍ജ് വര്‍ഗീസ്, കുഞ്ഞുകോശിപോൾ, സമദ് മേപ്രത്ത്, ജോര്‍ജ് കുന്നപ്പുഴ, തോപ്പില്‍ ഗോപകുമാർ, റ്റി.എം. ഹമീദ്, ജോണ്സണ് വിളവിനാൽ, പഴകുളം ശിവദാസന്‍, റോബിന് പീറ്റര്‍, രാജീവ് താമരപ്പള്ളി, സക്കറിയാ വര്‍ഗ്ഗീസ്, ജോണ്‍ സാമുവല്‍ എന്നിര്‍ പ്രസംഗിച്ചു.