ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണം
1599551
Tuesday, October 14, 2025 2:24 AM IST
പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷന് പത്തനംതിട്ട ഭദ്രാസന സമിതിയുടെ നേതൃത്വത്തില്‍ ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം വി. കോട്ടയം മലങ്കര കത്തോലിക്ക പള്ളിയില്‍ നടത്തി.
കോന്നി വൈദിക ജില്ല വികാരി ഫാ. വര്‍ഗീസ് കൈതോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭദ്രാസന ആത്മീയ ഉപദേഷ്ടാവ് ഫാ. ഏബ്രഹാം മണ്ണില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഇടവക വികാരി ഫാ. തോമസ് ചെറുതോട്, ഭദ്രാസന ജനറല്‍ സെക്രട്ടറി എം.എം. തോമസ്, സഭാതല സെക്രട്ടറി ബെറ്റ്സി വര്‍ഗീസ്, സജി പീടികയിൽ, വില്സന് പട്ടേരിൽ, സിസ്റ്റര്‍ അന്സെറ്റ്, വില്സന് പാലവിള, ജോണ്സണ് ജോസഫ്, അനിത ബിജു, ആശ ഷാജി, എം.എ. രാജന് എന്നിവര്‍ പ്രസംഗിച്ചു.