പരിക്കേറ്റ യുവാവ് മരിച്ചു
1599544
Tuesday, October 14, 2025 2:24 AM IST
പന്തളം: മിനി ടെമ്പോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുളനട ,നെട്ടൂർ ശിവ നന്ദനത്തിൽ രമേശ് (46 )ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8:30ന് കുളനട - പത്തനംതിട്ട റോഡിൽ കുളനട ദേവീക്ഷേത്രം റോഡിലൂടെ നടക്കുമ്പോൾ മിനി ടെമ്പോ ഇടിക്കുകയായിരുന്നു.
ഗുരുതര പരുക്കളുടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ: മഞ്ജു,മക്കൾ രേഷ്മ, ബിഷ്മ , രഞ്ജു,സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും.