പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു
1599282
Monday, October 13, 2025 3:44 AM IST
റാന്നി: പമ്പാനദിയില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശി മുങ്ങിമരിച്ചു. വലിയതുറ മുട്ടത്തറ വള്ളക്കടവ് അനിതാ ഭവനില്‍ ഷൈനു (45) വാണ് മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ 8.45ന് റാന്നി രാമപുരം ഭജനമഠം കടവില്‍ കുളിക്കുന്നതിനിടെ ഷൈനു ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു.
പത്തനംതിട്ടയില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സ്കൂബാ ടീം ഉച്ചയോടെ കുളിക്കടവിനു സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തു. മിന്നല്‍ രക്ഷാകവചത്തിന്റെ ജോലി നടത്തിവരികയായിരുന്നു ഷൈനു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിൽ.