സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാന്പ്
1599046
Sunday, October 12, 2025 3:49 AM IST
റാന്നി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ റാന്നി എംഎസ് എച്ച്എസ്എസ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പും റോവർ റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനവും റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.സി. ജേക്കബ്, വാർഡ് മെംബർ സന്ധ്യാ ദേവി, പിറ്റിഎ പ്രസിഡന്റ് ജോജോ കോവൂർ, മാതൃസമിതി പ്രസിഡന്റ് രജനി പ്രദീപ്, ഹെഡ്മാസ്റ്റർ ബിനോയ് കെ. ഏബ്രഹാം, സ്കൗട്ട് മാസ്റ്റർ റ്റോണി ജേക്കബ്, റോവർ ലീഡർ ഡോ. ജെബു ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ആർ. ശ്രീകല, റേഞ്ചർ ലീഡർ പ്രീത എസ്. ജോസ് എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ വിവിധ ബോധവത്കരണ ക്ലാസുകൾ, ലഹരി വിരുദ്ധപരിപാടികൾ എന്നിവ ക്യാമ്പിൽ നടക്കും.