ലോക കാഴ്ചദിനം ആചരിച്ചു
1598763
Saturday, October 11, 2025 3:18 AM IST
റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്തും,കാഴ്ച നേത്രദാന സേനയും സംയുക്തമായി ആചരിച്ചു. അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം നിർവഹിച്ചു. കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ബിച്ചു ഐക്കാട്ടുമണ്ണിൽ, പഞ്ചായത്തംഗങ്ങളായ ജെവിൻ കെ. വിൽസൺ, അഞ്ചു ജോൺ, കാഴ്ച ക്യാംപ് കോ -ഓർഡിനേറ്റർ അനു ടി. ശാമുവേൽ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജിയും കുടുംബവും, വൈസ്. പ്രസിഡന്റ് ബിച്ചു ഐക്കാട്ടു മണ്ണിലും കുടുംബവും,പഞ്ചായത്തംഗങ്ങളായ ജെവിൻ കെ. വിൽസൺ, അഞ്ചു ജോൺ ഉൾപ്പെടെ മരണശേഷം കണ്ണുകൾ ദാനമായി നൽകുവാൻ സന്നദ്ധരായവരുടെ സമ്മതപത്രം കാഴ്ച ജനറൽ സെക്രട്ടറി റോഷൻ റോയി മാത്യു ഏറ്റുവാങ്ങി. മരണശേഷം കണ്ണുകൾ ദാനമായി നൽകുന്നവരുടെ സംഘടനയാണ് കാഴ്ച.
ഇതുവരെ കാഴ്ച സംഘടനയിൽ അംഗങ്ങളായ 15 ആളുകൾ മരണപ്പെട്ടതോടെ 30 പേർക്ക് വെളിച്ചമേകുവാൻ സാധിച്ചു.സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കാഴ്ച സംഘടന ഏറ്റെടുത്ത് നടപ്പിലാക്കി.