യുഡിഎഫ് കൺവീനർ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
1598759
Saturday, October 11, 2025 3:18 AM IST
പത്തനംതിട്ട: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എംപി മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്ററും ഒപ്പമുണ്ടായിരുന്നു. സഭാ ആസ്ഥാനത്ത് ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ, സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ എന്നിവർ യുഡിഎഫ് കൺവീനറെ സ്വീകരിച്ചു. കൺവീനറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അടൂർ പ്രകാശ് എം.പി മലങ്കരസഭാ ആസ്ഥാനത്ത് എത്തുന്നത്.