കളിയങ്കണം പദ്ധതിക്ക് റാന്നി ബിആർസിയിൽ തുടക്കം
1598183
Thursday, October 9, 2025 3:49 AM IST
റാന്നി: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് 2024-25 പദ്ധതിയുടെ ഭാഗമായി പ്രീ-പ്രൈമറി, 1, 2 ക്ലാസുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികസനത്തിനു വേണ്ടി ആവിഷ്കരിച്ച കളിയങ്കണം (കിഡ്സ് അത്ലറ്റിക്സ്) പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് റാന്നിയിൽ തുടക്കമായി.
സ്പോർട്സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബിപിസി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് വർക്കി അധ്യക്ഷത വഹിച്ചു. സി.പി. സുനിൽ, എസ്. ദീപ്തി, എൻ.എസ്. അനിത അനൂഷ ശശി എന്നിവർ പ്രസംഗിച്ചു.
വിവിധ പഞ്ചായത്തുകളിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ചുമതലയുള്ള പ്രഥമാധ്യാപകരായ പി.എസ്. സിനിമോൾ, ജയശ്രീ ദേവി, സി.പി. സുനിൽ, ഷിബി സൈമൺ, റോയ് ജോൺ എന്നിവർ വിവിധ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കുള്ള ഉപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.
പരിപാടിയിൽ വിവിധ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ പങ്കെടുത്തു. ഹർഡിൽ, ഫ്ലാറ്റ് റിംഗ്, ബീൻ ബാഗ്, സോക്സർ കോൺ തുടങ്ങിയ എട്ട് ഇനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.