ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് : യുഡിഎഫിനും ബിജെപിക്കും കനത്ത തോൽവിയുണ്ടാകും: സ്റ്റീഫൻ ജോർജ്
1598321
Friday, October 10, 2025 2:27 AM IST
തിരുവല്ല: പ്രാദേശിക വികസനവും അടിസ്ഥാനസൗകര്യ വിപുലീകരണവും മുഖമുദ്രയാക്കിയ എൽഡിഎഫ് ഭരണത്തിനു സ്വീകാര്യത വർധിച്ചതായും ത്രിതല പഞ്ചായത്ത് തെഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപി മുന്നണിക്കും കനത്ത തോൽവിയുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ്. കേരള കോൺഗ്രസ് -എം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി കർഷകർ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങൾക്ക് കേരള കോൺഗ്രസ് - എം, എൽഡിഎഫിന്റെ ഭാഗമായതിനുശേഷം പരിഹാരം കാണാൻ സാധിച്ചുവെന്ന് സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാട്ടി.
ബഫർ സോൺ വിഷയത്തിലെ കൃത്യമായ ഇടപെടലുകളും ഭൂപതിവ് നിയമ ഭേദഗതിയും വന്യജീവി സംരക്ഷണം കേരള ഭേദഗതിയും നിറഞ്ഞ മനസോടെയാണ് ജനം സ്വീകരിച്ചത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് അനുകൂലമായി കേരളം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലധികം കേരള കോൺഗ്രസ്-എം ജനപ്രതിനിധികൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചവരുമെന്ന് ജില്ലാ പ്രവർത്തകസമ്മേളനം വിലയിരുത്തി.
പാർട്ടിക്ക് വിജയിക്കാൻ കഴിയുന്ന സീറ്റുകൾ സംബന്ധിച്ച് എൽഡിഎഫ് നേതൃത്വവുമായി വിശദമായ ചർച്ച നടത്തും. ഓരോ പഞ്ചായത്തിലും പാർട്ടിക്ക് മത്സരിക്കാൻ സാധിക്കുന്ന സീറ്റുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മണ്ഡലം പ്രസിഡന്റുമാർ ജില്ലാ നേതൃത്വത്തിന് കൈമാറി.
ജില്ലാ പ്രസിഡന്റ് സജി അലക്സിന്റെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി അംഗങ്ങളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ടി.ഒ. ഏബ്രഹാം, മനോജ് മാത്യു, ജോർജ് ഏബ്രഹാം, ഷെറി തോമസ്, ജേക്കബ് മാമൻ വട്ടശേരിൽ, മാത്യു മരോട്ടിമൂട്ടിൽ, ജേക്കബ് ഇരട്ടപുളിക്കൽ, സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപ്പാലം, കുര്യൻ മടക്കൽ,
സാം കുളപ്പള്ളിൽ, അജി പാണ്ടിക്കുടി , സന്തോഷ് കുമാർ, മായ അനിൽകുമാർ , കെ.ആർ. രാജപ്പൻ, ബെന്നി മനക്കൽ, തോമസ് മോദി, എം.സി. ജയകുമാർ, ബോസ് തെക്കേടം, ജോയി ആറ്റുമാലിൽ, കെ. രാജു, ചെറിയാൻ കോശി, ബേബി തേക്കുംമൂട്ടിൽ വള്ളക്കുളം, ഏബ്രഹാം തോമസ്, സജി വിഴലിൽ, പി.കെ. കുര്യൻ, തോമസ് വർഗീസ്, ബഹനാൻ ജോസഫ്,
തോമസ്, പോൾ മാത്യു, ശർമിള സുനിൽ, വി.എം. യോഹന്നാൻ, ബാബു പുല്ലേരി കാട്ടിൽ, മനോജ് മടുത്തുമൂട്ടിൽ, ലിറ്റി കൈപ്പള്ളിൽ, ആനി സ്ലീബ, കുഞ്ഞുമോൻ കിങ്കിരേത്ത്, വി.സി. തോമസ്, സൂരജ് ചാത്തങ്കരി, അനില ബാലചന്ദ്രൻ, രാജപ്പൻ നായർ, തോമസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.