ശബരിമല സ്വർണപ്പാളി വിവാദം: ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി
1598758
Saturday, October 11, 2025 3:18 AM IST
പത്തനംതിട്ട :ശബരിമലയിലെ ദാരുശില്പത്തിലെ സ്വർണപ്പാളി നഷ്ടമായ സംഭവത്തിലടക്കം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം നടത്തുക, ദേവസ്വം ബോർഡ് രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ആർഎസ്പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് സംസ്ഥാന സെക്രട്ടറിയേറ്റഗം അഡ്വ. ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്യ്തു. ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ആസ്തി സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്.
ഇവയെല്ലാം അന്വേഷിച്ചാൽ മാത്രമേ ഈ വകുപ്പിൽ നടക്കുന്ന അഴിമതിയുടെ ആഴം പുറത്ത് വരികയുള്ളൂ. ഇക്കാര്യത്തിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കണം ഇല്ലെങ്കിൽ മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണ വിധേയനായ സ്വർണക്കടത്ത് ഒതുക്കിത്തീർത്തതുപോലെ ഈ അന്വേഷണവും യഥാർത്ഥ പ്രതികളിലേക്ക് എത്താതെ ഭരണ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർക്കും എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയറ്റംഗം ആർ.എം. ഭട്ടതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ജി. പ്രസന്നകുമാർ, അഡ്വ. ജോർജ് വർഗീസ്, ടി.എം. സുനിൽകുമാർ, തോമസ് ജോസഫ്, കെ.പി. മധുസൂദനൻ പിള്ള, പൊടിമോൻ കെ. മാത്യു, സജി നെല്ലുവേലിൽ, ബാബു ചാക്കോ, രവി പിള്ള, ഈപ്പൻ മാത്യു, എസ്. സതീഷ്, പുരുഷോത്തമൻ പിള്ള, ജോയ് ജോൺ, ബി. ശ്രീപ്രകാശ്, ജോൺസ് യോഹന്നാൻ, പി.എം.ചാക്കോ, ഷാഹിദ ഷാനവാസ്, ഇസ്മെയിൽ തുടങ്ങിയവർ പ്രസംഗിച്ചു.