58 പവൻ സ്വർണം കാണാനില്ലെന്ന്; ആറന്മുള ക്ഷേത്രത്തിൽ ഇന്ന് പരിശോധന
1598181
Thursday, October 9, 2025 3:49 AM IST
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും കാണാതായെന്ന് പറയുന്ന സ്വർണ ഉരുപ്പടികൾ കണ്ടെത്താൻ ഇന്ന് പരിശോധന നടത്തും. വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിലെ വിഗ്രഹം പൊതിയാൻ സമർപ്പിച്ച 58 പവൻ സ്വർണം കാണുന്നില്ലെന്ന ആരോപണം അയിരൂർ സ്വദേശിയായ രാമചന്ദ്രൻ നായരാണ് ഉന്നയിച്ചത്.
2013 ലാണ് രാമചന്ദ്രൻ നായർ 58 പവൻ സ്വർണ്ണം വഴിപാടായി സമർപ്പിച്ചത്. പാർത്ഥസാരഥി വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ കുടം വീണ് പരിക്കുണ്ടായിരുന്നു. ഇത് കെട്ടി പൊതിഞ്ഞുവച്ചിരുന്നുവത്രേ. ഇത് മാറ്റാനായാണ് അദ്ദേഹം തന്ത്രിയുടെ അനുമതി വാങ്ങി സ്വർണം സമർപ്പണം നടത്തിയത്. അതിനെക്കുറിച്ച് പിന്നീട് അന്വേഷിച്ചില്ല. എന്നാൽ രണ്ടു വർഷം മുൻപ് വിഗ്രഹത്തിലെ സ്വർണം എടുത്തുമാറ്റുകയും പകരം വെള്ളി പൊതിഞ്ഞതായും സൂചന ലഭിച്ചു.
ഇത് വേഗത്തിൽ നടപ്പിലാക്കുകയും ചെയ്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണം ഇല്ലെന്നും പരിശോധിക്കട്ടെ എന്നും ദേവസ്വം അധികൃതർ അറിയിച്ചത്. വൈകാതെ വെള്ളി പൊതിയുകയും ചെയ്തു. പരാതി അന്വേഷിക്കാനാണ് ഇന്ന് ദേവസ്വം അധികൃതർ പരിശോധന നടത്തുന്നത്.