പന്തളം തെക്കേക്കരയില്‍ ചിത്രപ്രദര്‍ശനം
1598319
Friday, October 10, 2025 2:27 AM IST
പന്തളം: വികസനസദസിന് മുന്നോടിയായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. പഞ്ചായത്തിലെ അഞ്ചു വര്‍ഷത്തെ ഭരണനേട്ടം അക്കമിട്ട് നിരത്തിയ ചിത്രപ്രദര്‍ശനം, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ്കുമാറും വികസനസദസിന് മുന്നോടിയായി നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷയായി.
സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്, ആരോഗ്യമേഖലയില്‍ നടപ്പാക്കിയ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, മാലിന്യനിര്‍മാര്‍ജനവും ഹരിത സംസ്കാരവും ലക്ഷ്യമാക്കി ആവിഷ്കരിച്ച ഹരിത കേരളം മിഷന് തുടങ്ങിയവയിലൂടെ കൈവരിച്ച നേട്ടം പ്രദര്‍ശിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.പി. വിദ്യാധരപ്പണിക്കര്‍, പ്രിയ ജ്യോതികുമാര്‍, എന്‍.കെ. ശ്രീകുമാര്‍, സെക്രട്ടറി സി.എസ്. കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ സി. ലാലി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.