കാറിടിച്ചു വീണ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറി കയറി മരിച്ചു
1598174
Thursday, October 9, 2025 3:34 AM IST
അടൂർ: കെപി റോഡിൽ ഇന്നോവകാർ ഇടിച്ചു റോഡിലേക്കു വീണ സ്കൂട്ടർ യാത്രക്കാരൻ ടിപ്പർ ലോറി കയറി മരിച്ചു. അയ്യപ്പൻപാറ മയൂരി ഭവനത്തിൽ മധുസൂധനന്റെ മകൻ മേഘനാഥ് (19) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30ന് ഇളമണ്ണൂർ ഹൈസ്കൂൾ ഭാഗത്ത് ഇരുപത്തിമൂന്നാം മൈൽ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പത്തനാപുരം ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്കു വരികയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്ന് വന്ന കാറിടി ക്കുകയായിരുന്നു.
ഇടിച്ച ഇന്നോവ കാർ നിർത്താതെ പോയി. കാറിനായി അടൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മാതാവ്: മായ. സഹോദരി: മയൂരി.