ഉപജില്ലാ ശാസ്ത്രമേള 24,25 തീയതികളിൽ റാന്നി എംഎസ്എച്ച്എസ്എസിൽ
1598179
Thursday, October 9, 2025 3:49 AM IST
റാന്നി: ഉപജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ, ഐടി മേള നവംബർ 24, 25 തീയതികളിൽ റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ സീനിയർ സൂപ്രണ്ട് മോളി അലക്സ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.സി. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് സ്റ്റീഫൻ, ബിപിസി ഷാജി എ.സലാം, പ്രിൻസിപ്പൽ സ്മിജു ജേക്കബ്, എച്ച്എം ഫോറം കൺവീനർ സുരേഷ് കെ.വർക്കി, രവി കുന്നക്കാട്ട്,
ജി. അനിൽകുമാർ, സന്തോഷ് ബാബു, ലിബികുമാർ, സിംല മോൾ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ നടത്തിപ്പിനായി 101 സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികളായി, കെ.ആർ.പ്രകാശ് - ചെയർമാൻ, സ്മിജു ജേക്കബ് - ജനറൽ കൺവീനർ, ബിനോയ് കെ. ഏബ്രഹാം - ജോയിന്റ് ജനറൽ കൺവീനർ, മെറിൻ സക്കറിയ -ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.