തപാൽ ദിനത്തിൽ ചങ്ങാതിക്ക് കത്തയച്ച് കുരുന്നുകൾ
1598756
Saturday, October 11, 2025 3:18 AM IST
വെണ്ണിക്കുളം: തപാൽ ദിനത്തിൽ വിശേഷങ്ങൾ ചോദിച്ചും ആശംസകൾ അറിയിച്ചും കൂട്ടുകാർക്ക് കത്തെഴുതി പോസ്റ്റ് ചെയ്തപ്പോൾ വെണ്ണിക്കുളം എംഡിഎൽപി സ്കൂളിലെ നാലാം ക്ലാസിലെ കുട്ടികൾക്ക് തപാൽ ദിനം വേറിട്ട അനുഭവമായി.
കത്ത് വിലാസക്കാരന് എത്തുന്ന വഴിയും മറ്റ് തപാൽ സേവനങ്ങളെ പറ്റിയും കുട്ടികൾ മനസ്സിലാക്കി. വിലാസം എഴുതി തപാൽ പെട്ടിയിൽ നേരിട്ട് നിക്ഷേപിച്ചപ്പോൾ തപാൽ വകുപ്പിന്റെ സേവനം അടുത്തറിഞ്ഞു.
പോസ്റ്റൽ അസിസ്റ്റന്റ് രമ്യരാജ്, പ്രധാന അധ്യാപിക മിനി സൂസൻ ഫിലിപ്പ്,പോസ്റ്റ് വുമൺ സി. സന്ധ്യ,ജി പ്രിയാ മോൾ, അധ്യാപകരായ ലാബി ജോർജ് ജോൺ, റോബി അന്ന ജോസഫ്, ജോൺ എം തോമസ് എന്നിവർ നേതൃത്വം നൽകി