കേരള കോൺഗ്രസ് ജന്മദിനാഘോഷം
1598765
Saturday, October 11, 2025 3:39 AM IST
കല്ലൂപ്പാറ: സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്താനുള്ള തരംതാണ നിഗൂഢ പദ്ധതിയാണ് പിണറായി സർക്കാർ പയറ്റുന്നതെന്നും അതിന്റെ ഭാഗമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ എല്ലാ വീടുകളും നടത്താൻ പോകുന്ന സർവ്വേ എന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശേരി.
കേരള കോൺഗ്രസ് 62-ാം ജന്മദിനത്തോടനുബന്ധിച്ച് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി നടത്തിയ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പുതുശേരി.പാർട്ടി മണ്ഡലം പ്രസിഡന്റ് ടി. എം. മാത്യു അധ്യക്ഷത വഹിച്ചു.
ജയിംസ് കാക്കനാട്ടിൽ, വർഗീസുകുട്ടി മാമൂട്ടിൽ, സണ്ണി ഫിലിപ്പ്, ഒ.എം. മാത്യു, സി. എ. ചാക്കോ, സുരേഷ് സ്രാമ്പിക്കൽ, ടി. കെ. മാത്യു, എലിസബത്ത് ആന്റണി, തങ്കമണി ഗോവിന്ദൻ, ഉമ്മൻ ചാണ്ടപിള്ള, ഐപ്പ് പുലിപ്ര, സജൻ പുതിയ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സി. ജെ. കുര്യൻ, ബാബു നീരുവിലായിൽ, ഇ. എം. ജോർജ്, ടോണി പടിഞ്ഞാറെമണ്ണിൽ, സാബു മണ്ണഞ്ചേരി, കെ. ജെ. രാജൻ, കോശി ഫീലിപ്പോസ്, എം. കെ. മാത്യു, വർഗീസ് ജോർജ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ടി. എം. മാത്യു പതാക ഉയർത്തി. ജന്മദിനാഘോഷത്തിനു മുന്നോടിയായി പ്രകടനവും നടത്തി.