മാർച്ചും ധർണയും സംഘടിപ്പിച്ചു
1598766
Saturday, October 11, 2025 3:39 AM IST
തിരുവല്ല: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി തിരുവല്ല താലൂക്ക് കമ്മിറ്റി ടെ നേതൃത്വത്തിൽ തിരുവല്ലം മതിൽഭാഗത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കാവുംഭാഗത്തുനിന്നും ആരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിന് മുമ്പിൽ സമാപിച്ചു.
ധർണ ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘടന സെക്രട്ടറി അശോക് കുമാർ, വർക്കിംഗ് പ്രസിഡന്റ് രഘുത്തമൻ, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ജി. മനോഹർ, താലൂക്ക് ജനറൽ സെക്രട്ടറിമാരായ ദിവാകരൻ പിള്ള, രതീഷ് ശർമൻ തുടങ്ങിയവർ നേതൃത്വം നൽകി.
ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ കോലം പ്രതിഷേധക്കാർ കമ്മീഷണർ ഓഫീസിനു മുമ്പിൽ കത്തിച്ചു.