സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻസ് സംയോജിത ബോധവത്കരണ പരിപാടി
1598320
Friday, October 10, 2025 2:27 AM IST
തുമ്പമൺ: വികസനപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ബോധവത്കരണ പരിപാടികൾ ശക്തി പകരുന്നുണ്ടെന്ന് ആന്റോ ആന്റണി എംപി. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കോട്ടയം ഓഫീസ് പത്തനംതിട്ട ഐസിഡിഎസ് പ്രോഗ്രാം സെല്ലുമായി ചേർന്ന് സംഘടിപ്പിച്ച സംയോജിത ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ പദ്ധതികളെക്കുറിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചും നടത്തിയ ബോധവത്കരണ പരിപാടിയിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷത വഹിച്ചു.
തുമ്പമൺ വൈസ് പ്രസിഡന്റ് തോമസ് ടി. വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ രാജേഷ്, ഗീതാ റാവു, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫീസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ലിളിസിറ്റി അസിസ്റ്റന്റ് ടി. സരിൻ ലാൽ, ഐസിഡിഎസ് സിഡിപിഒ ജി. അജിത എന്നിവർ പ്രസംഗിച്ചു.
ഫയർ ആൻഡ് സേഫ്റ്റി പരിശീലനം, സാമ്പത്തിക സാക്ഷരത, ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ പ്രതിരോധം, സൈബർ സുരക്ഷാ ക്ലാസുകൾ, ഹോമിയോ മെഡിക്കൽ ക്യാമ്പ് എന്നിവയും നടന്നു.
പന്തളം നഗരസഭ, തുമ്പമൺ, പന്തളം തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ, ഹോമിയോപ്പതി വകുപ്പ്, പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷൻ, അടൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, പത്തനംതിട്ട ലീഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.