ലോക തപാൽ ദിനാചരണം
1598772
Saturday, October 11, 2025 3:39 AM IST
കോന്നി: ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോന്നി തപാൽ ഓഫീസിലെ ജീവനക്കാരനായ കെ ആർ ഷൈലേന്ദ്രനെപുസ്തകം നൽകി ആദരിച്ചു.
ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോസ്റ്റ് മാസ്റ്റർ ആഷ്ലി മേരി വർഗീസ്, എൻ.എസ്. മുരളിമോഹൻ, എസ്. കൃഷ്ണകുമാർ, അഞ്ജു എസ്.പിള്ള, മേഘമിഥുൻ, അമിത് വീണ, ഗിരീഷ്ശ്രീനിലയം, ശശിധരൻനായർ എന്നിവർ പ്രസംഗിച്ചു.