മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഐസിഡിഎസ് രജത ജൂബിലി ആഘോഷം
1598185
Thursday, October 9, 2025 3:49 AM IST
മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ഐസിഡിഎസ് രജത ജൂബിലി ആഘോഷം നിറവ് 2025, 11നു രാവിലെ 9.30 മുതൽ മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. 9.30 ന് വിളംബര ഘോഷയാത്ര മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കും. തുടർന്ന് കലാപരിപാടികൾ, സ്നേഹവിരുന്ന്.
ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുസമ്മേളനത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി രജത ജൂബിലി ഉദ്ഘാടനം ചെയ്യും. 25 അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളായി നവീകരിക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിക്കും.
ഭിന്നശേഷി ഡയറക്ടറിയുടെ പ്രകാശനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം , വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ കെ.വി. ആശാമോൾ എന്നിവർ സന്ദേശം നൽകും.