വീടിന് തീപിടിച്ചു
1598323
Friday, October 10, 2025 2:27 AM IST
മല്ലപ്പള്ളി: കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് സമീപമുള്ള പുളിമല രാമൻകുട്ടിയുടെ വീടിന് തീപിടിച്ച് ഭാര്യ ലതാ കുമാരിക്ക് (60) പൊള്ളലേറ്റു. ഇന്നലെ വൈകുന്നേരം 5.15-നാണ് സംഭവം.
തിരുവല്ല ഫയർഫോഴ്സ് എത്തിയെങ്കിലും വീട്ടിലേക്ക് വാഹനം എത്തിക്കാൻ കഴിയാത്തതിനാൽ രാമൻകുട്ടിയുടെ വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിച്ച് തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കീഴ്വായ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചു.
ലതാകുമാരിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.