വീട് കുത്തിത്തുറന്ന് മോഷണം
1598771
Saturday, October 11, 2025 3:39 AM IST
റാന്നി: നാറാണംമൂഴി മൂക്കത്ത് വീട് കുത്തിത്തുറന്ന് മോഷണം; പത്ത് ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടു. നാറാണംമൂഴി എരുത്തിക്കൽ ആദർശ്.ആർ, രഘുനാഥിന്റെ വീട്ടിലാണ് കഴിഞ്ഞ ചൊവ്വ രാത്രിയിൽ മോഷണം നടന്നത്. കുടുംബം വീട് പൂട്ടി ഗുരുവായൂർ ദർശനത്തിനു പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.
വീടിന്റെ മുന്നിലെ വാതിൽ കമ്പിപോലുള്ള വസ്തു ഉപയോഗിച്ച് തള്ളി കതകിന് നാശം വരുത്തിയാണ് കള്ളൻ അകത്ത് കടന്നിരിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരങ്ങളും രണ്ട് നിലവിളക്കും ഒരു ആറന്മുള കണ്ണാടിയുമാണ് മോഷണം പോയിരിക്കുന്നത്.
സ്ഥലത്തെത്തിയ പെരുനാട് പോലീസ് വിഷയത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്ഥലത്ത് ഫോറൻസിക് വിഭാഗവും, ഡോഗ് സ്കോഡും പരിശോധന നടത്തി