ലഹരി മുക്ത സന്ദേശവുമായി കുടുംബശ്രീ
1598760
Saturday, October 11, 2025 3:18 AM IST
പത്തനംതിട്ട: ഉന്നതികളെ ലഹരിമുക്തമാക്കുക എന്ന ലക്ഷത്തോടെ കുടുംബശ്രീ ജില്ലാമിഷനും ജില്ലാ എക്സൈസ് വിമുക്തി മിഷനും സംയുക്തമായി കൊല്ലം ഹാഗിയോസ് എന്ന സന്നദ്ധ സംഘടനയുമായി സംയോജിച്ച് നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ കാമ്പയിൻ ‘ബോധ 2025'ന്റെ ഭാഗമായി സംഘടിപ്പിച്ച പാവനാടകം ഇടത്താവളം ജംഗ്ഷനിൽ റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ് മോഹനൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് പട്ടിക വർഗ്ഗ മേഖലയിലെ ഉന്നമനത്തിനായി വിവിധ അവബോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ റാന്നി പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് കിഴക്കേകര, അട്ടത്തോട് പടിഞ്ഞാറെക്കര, ളാഹ എന്നീ ഉന്നതികളിലും പെരുനാട് ഇടത്താവളം ജംഗ്ഷനിലും ചിറ്റാർ പഞ്ചായത്തിലെ കൊടുമുടി, കോതയാട്ടുപാറ, പാമ്പിനി എന്നീ ഉന്നതികളിലും ചിറ്റാർ ബസ് സ്റ്റാൻഡുമായി എട്ടുവേദികളിലായി പാവനാടകം സംഘടിപ്പിച്ചത്.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ് ആദില, കുടുംബശ്രീ ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ പി. ആർ. അനൂപ്, സിഡിഎസ് ചെയർപേഴ്സൺ ഷീല സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ്, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ ജോസ് കളീക്കൽ,
പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല, വാർഡ് മെംബർ എം. എസ്. ശ്യാം, ഹാഗിയോസ് കോഓർഡിനേറ്റർ ജോമോൻ ഹാഗിയോസ്, സ്നേഹിതാ സർവീസ് പ്രൊവൈഡർ കെ.എം. റസിയ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഹസീന എന്നിവർ പ്രസംഗിച്ചു.