വോട്ടുകൊള്ള ജനാധിപത്യം നേരിടുന്ന വെല്ലുവിളി: പഴകുളം മധു
1598761
Saturday, October 11, 2025 3:18 AM IST
പത്തനംതിട്ട: അധികാരത്തിൽ തുടരാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചു ബിജെപി നടത്തുന്ന വോട്ട് കൊള്ള ഇന്ത്യൻ ജനാധിപത്യം സ്വാതന്ത്ര്യത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അഞ്ചുകോടി ഒപ്പുകൾ രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി മഹിളാ കോൺഗ്രസ്സ് നടത്തുന്ന വോട്ട് ചോരി സിഗ്നേച്ചർ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അടൂരിൽ നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സ്പെഷൽ റിവിഷൻ നടത്തുന്നതും അട്ടിമറി ലക്ഷ്യം വെച്ചാണ്. കേന്ദ്ര സർക്കാരിനെ പിന്തുടർന്ന് കേരളത്തിലെ പഞ്ചായത്ത് മുനിസിപ്പൽ വോട്ടർ പട്ടികയിൽ സിപിഎം വ്യാപകമായി തിരിമറി നടത്തുകയാണെന്നും പഴകുളം മധു പറഞ്ഞു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു.
സചി ദേവി, ജിനു കളീയ്ക്കൽ, മഞ്ജു വിശ്വനാഥ്, രഞ്ജനി സുനിൽ, വസന്തകുമാർ, ലീലാ രാജൻ, വിമല മധു, സജിനി മോഹൻ, അനിത കീഴൂട്ട്, ഉഷാകുമാരി, ശാന്ത ദേവി, ലീലാമ്മ പീറ്റർ, സരള ലാൽ, മറിയാമ്മ ജേക്കബ്, സുധാ പത്മകുമാർ, ലേഖ, വിജയലക്ഷമി ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.