തി​രു​വ​ല്ല: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്താ​ലി​ക്കാ സ​ഭ​യു​ടെ ദ്വി​തീ​യ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ർ​ച്ച്ബി​ഷ​പ് ബ​ന​ഡി​ക്‌ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ മു​പ്പ​ത്തിയൊന്നാ​മ​ത് ഓ​ർ​മപ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഒന്നുവ​രെ കോ​ട്ടൂ​ർ തു​രു​ത്തേ​ൽ ദി​വ്യ​കാ​രു​ണ്യാ​ല​യ​ത്തി​ൽ തി​രു​വ​ല്ല മേ​ഖ​ലാ മ​ല​ങ്ക​ര ക​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷണ​വും സ​മ്മേ​ള​ന​വും മാ​ർ ഗ്രിഗ്രോ​റി​യോ​സ് മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തും.

എം​സിവൈ​എം അ​തി​ഭ​ദ്രാ​സ​ന ഡ​യ​റ​ക്ടർ ഫാ. ​ചെ​റി​യാ​ൻ കു​രി​ശും​മൂ​ട്ടി​ൽ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം നടത്തും. തു​ട​ർ​ന്ന് അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​നം തി​രു​വ​ല്ല സോ​ഷ്യ​ൽ സ​ർ​വീസ് സൊ​സൈ​റ്റി ഡ​യ​റ​ക്ടർ ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെയ്യും. ബി​ജു ജോ​ർ​ജ്, ഫാ. ​മാ​ത്യു വാ​ഴ​യി​ൽ, ജോ​ൺ മാ​മ്മ​ൻ, ഷി​ബു ഏ​ബ്ര​ഹാം, റെ​ജി എ.​സി., ജെ​യ്മോ​ൻ, മി​നി ഡേ​വി​ഡ്, വ​ത്സ​മ്മ ജോ​ൺ ,എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.