യൂത്ത് ഫ്രണ്ട് മാർച്ച് നടത്തി
1598313
Friday, October 10, 2025 2:19 AM IST
തിരുവല്ല: പൊന്നന്പലമായിരുന്ന ശബരിമലയെ ചെന്പ് അന്പലമാക്കി മാറ്റിയ മായാജാലമാണ് എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി. ശബരിമലയിലെ കൊള്ളയുടെ പേരിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും രാജിവയ്ക്കണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ച് തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്കു നടത്തിയ പ്രതിഷേധമാർച്ച് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു.
ഉന്നതാധികാര സമിതി അംഗങ്ങളായ സാം ഈപ്പൻ, ഷിബു പുതുക്കേരി, സക്കറിയ കരുവേലി, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, ജോമോൻ ജേക്കബ്, സജി കൂടാരത്തിൽ, ഷാനു മാത്യു, ടിന്റു മാത്യു, ടിജു ചാക്കോ, ജോസ് തേക്കാട്ടിൽ, മാത്യു മുളമൂട്ടിൽ, ബിജു അലക്സ് മാത്യു, ഫിലിപ്പ് ജോർജ്, ദിലീപ് മത്തായി, ജോർജി മാത്യു, ജോയ് പഴിയാരത്ത്, ഫിജി ഫെലിക്സ് എന്നിവർ പ്രസംഗിച്ചു.