ശബരി വിമാനത്താവളം കൊടുമൺ പ്ലാന്റേഷനിൽ സ്ഥാപിക്കണം; ആക്്ഷൻ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി
1598176
Thursday, October 9, 2025 3:49 AM IST
പത്തനംതിട്ട: നിർദിഷ്ട ശബരി വിമാനത്താവളം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊടുമൺ പ്ലാന്റേഷനിൽ സ്ഥാപിക്കണമെന്നും വിമാനത്താവളം സംബന്ധിച്ച സാമൂഹിക ആഘാത പഠനം നടത്തുന്നതിന് പ്ലാന്റേഷൻ കോർപറേഷന്റെ കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കളക്ടർ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.
വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടും സർക്കാർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. തോമസ് മുട്ടുവേലി കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ജോർജ് വർഗീസ് കൊപ്പാറ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഏഴംകുളം മഹൻകുമാർ, വൈസ് മെൻസ് ക്ലബ് സെക്രട്ടറി വിനോദ് വാസുക്കുറപ്പ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി സുരേഷ് കുഴിവേലി,
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വർഗീസ്,അടൂർ റോയി, ഫാ. ജോസഫ് സാമുവൽ തറയിൽ, മണി വിജയൻ, മാത്യു പാലക്കുന്നത്ത്, ടി. തുളസീധരൻ, ആർ. പത്മകുമാർ, ജോൺസൺ കുളത്തും കരോട്ട്, ജോസ് പള്ളിവാതുക്കൽ, ശ്രീജിത്ത് ഭാനുദേവ് തുടങ്ങിയവർ പ്രസംഗിച്ചു.