കലുഷിതമായ അന്തരീക്ഷത്തിൽ ആശ്വാസം പകരുന്നത് ആധ്യാത്മികത: മാർ അപ്രേം
1598178
Thursday, October 9, 2025 3:49 AM IST
അടൂർ: കലുഷിതമായ ജീവിതസാഹചര്യത്തിൽ ആശ്വാസം കണ്ടെത്തുവാൻ ആധ്യാത്മിക ജീവിതത്തിന് കഴിയുമെന്ന് ഡോ. സഖറിയാസ് മാര് അപ്രേം പറഞ്ഞു. ചായലോട് സെന്റ് ജോർജ് ആശ്രമത്തിൽ ചൊവ്വാഴ്ചകളിൽ ആരംഭിച്ച ധ്യാനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭയാനകമായ അന്തരീക്ഷത്തിലേക്കാണ് മനുഷ്യരാശി അടുത്തുകൊണ്ടിരിക്കുന്നത്. മനുഷ്യവംശത്തെ തുടച്ചുനീക്കാനുള്ള കൃത്രിമ ജീവികളുടെ കാലം വരികയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൃത്രിമ മനുഷ്യൻ എത്ര ഉപകാരിയെണെങ്കിലും മനുഷ്യരാശിക്ക് ഭീഷണിതന്നെയാണെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ഫാ. ജോൺ ടി. സാമുവേൽ, ഫാ. റ്റിജു തോമസ് എന്നിവർ പ്രസംഗിച്ചു. ഭദ്രാസന വൈദിക സംഘത്തിന്റെ ഗാന ശുശ്രൂഷയും നടന്നു. എല്ലാ ചൊവ്വാഴ്ചയും ധ്യാനം ക്രമീകരിച്ചിട്ടുണ്ടെന്ന് ഡോ. സഖറിയാസ് മാർ അപ്രേം പറഞ്ഞു.