റവ ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ ഇന്ന് നൽകും
1598774
Saturday, October 11, 2025 3:40 AM IST
റാന്നി: പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, റവ.ഡോ. നിരപ്പേൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ റവ.ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി മാർത്തോമ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മെഗാ എഡ്യു കാർണിവൽ സമ്മേളനത്തിൽ കോളേജ് ചെയർമാൻ ബെന്നി തോമസ് പുരസ്കാരം നൽകുന്നു.
2024-2025 കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ അവാർഡ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. സമ്മേളനത്തിൽ രാജു ഏബ്രഹാം, ചലച്ചിത്രതാരം ഡയാന ഹമീദ്, പ്രജ്ഞാനാനന്ദ തീർത്ഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബർ അഡ്വ.പി.ബി സതീഷ് കുമാർ, അജയ് ഹാച്ചറീസ് സിഇഒ പി.വി ജയന്, പിറ്റിഎ പ്രസിഡന്റ് ജോര്‍ജ് കൂരമറ്റം,
കൺവീനർമാരായ ജോസ് ആന്റണി, റ്റിജോ മോൻ ജേക്കബ്, സുപർണ്ണ രാജു, രതീഷ് പി.ആർ, ജസ്റ്റിൻ ജോസ്, അഞ്ജലി ആര്.നായര്‍, ഷാന്റിമോള്‍ എസ്, കിഷോർ ബേബി, ജിനു തോമസ്, ക്രിസ്റ്റി ജോസ്, ഡോ. ഷിജിമോള്‍ തോമസ് എന്നിവരും പ്രസംഗിക്കും.
ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസും ഫാ. ആന്റണി തോക്കനാട്ടും പുരസ്കാരങ്ങൾക്ക് അർഹരായി. മെഗാ എഡ്യു കാർണിവലിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ നിന്നും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെയും ആദരിക്കും.