റോഡ് ഉദ്ഘാടനം
1598324
Friday, October 10, 2025 2:27 AM IST
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കുഴി-പുത്തന്‍തോട്, ഞവരാന്തിപ്പടി - കളത്തില്‍പ്പടി കമ്യൂണിറ്റി ഹാള്‍ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു. പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 23 ലക്ഷം രൂപയും എംജിഎന്‍ആര്‍ഇജിഎസ് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റിക്കു മോനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു, അംഗങ്ങളായ ശാന്തമ്മ നായർ, ആനന്ദന്, ഓമന സുഗതൻ എന്നിവര്‍ പ്രസംഗിച്ചു.