റഷീദ് ആനപ്പാറ സൗഹൃദസംഗമം
1598180
Thursday, October 9, 2025 3:49 AM IST
പത്തനംതിട്ട: സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറ അഡ്മിൻ ആയ റഷീദിന്റെ സുഹൃത്തുക്കൾ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഒമ്പതാമത് വാർഷികവും സൗഹൃദ കുടുംബ സംഗമവും പത്തനംതിട്ടയിൽ നടന്നു. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ്റ്റ് പി.എസ്.ഗോപിനാഥൻ, മുൻ വിവരാവകാശ കമ്മീഷണർ പി.എൻ. വിജയകുമാർ എന്നിവ മുഖ്യപ്രഭാഷണം നടത്തി.
പത്തനംതിട്ട നഗരസഭാ മുൻ ചെയർമാൻ പി.കെ. ജേക്കബ് അധ്യക്ഷത അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ, പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സൺ രജനി പ്രദീപ്, നഗരസഭ കൗൺസിലർ അംബിക വേണു,
മുൻ കൗൺസിലർ വി. മുരളീധരൻ, അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ശശികുമാർ തുരുത്തിയിൽ, സിബി മോൾ, ഇഖ്ബാൽ അത്തിമൂട്ടിൽ,ഷീജ, സുശീല, റ്റി.വി. മിത്രൻ, കെ. കെ. നവാസ്, കെ. എം. രാജ, സജി കോശി, സുനിത കോഴിക്കോട്, ജി. കൃഷ്ണകുമാർ, യശോധരപ്പണിക്കാർ റഹ്മാൻ മുണ്ടോണ, മുരളീധരൻ വടകര,
സുലൈമാൻ കോഴിക്കോട്,ടോംസി കാഞ്ഞിരപ്പള്ളി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജസ്റ്റീസ് പി. എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റീസ് പി. എൻ. വിജയകുമാർ സമ്മാനദാനം നിർവഹിച്ചു.