ഉന്നതപഠനപ്രദർശനം
1598764
Saturday, October 11, 2025 3:18 AM IST
തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെയും നേതൃത്വത്തിൽ മിനി ദിശ ഉന്നത പഠന പ്രദർശനം തിരുവല്ല എസ് സി എസ് എച്ച് എസ് എസിൽ മാത്യു ടി. തോമസ് എംഎൽ എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ അധ്യഷതവഹിച്ചു.
തിരുവല്ല വിദ്യാഭ്യസ ജില്ല കൺവീനർ ഡോ. അനിത ബേബി പദ്ധതി അവതരണം നടത്തി. ഹയർ സെക്കൻഡറി കോഓർഡിനേറ്റർസജി വർഗീസ്, പ്രിൻസിപ്പൽമാരായ വർഗീസ് കെ. തോമസ്, ഡോ. ജേക്കബ്, ജെ.ലീന, ബാബു മാത്യു, എസ്. സന്തോഷ്, സി.ബിന്ദു, പിടിഎ പ്രസിഡന്റ് വർഗീസ് മാത്യു, സ്കൂൾ മാനേജർകുരുവിള മാത്യു, .തോമസ് കോശി, അഞ്ജു, പി. ചാന്ദ്നി, ഡോ. സുനിൽ അങ്ങാടിക്കൽ എന്നിവർ പ്രസംഗിച്ചു.