തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​തി​നാ​റാ​മ​ത് ജേ​ക്ക​ബ് മാ​ർ തെ​യാ​ഫി​ലോ​സ് ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഇ​ഒ ഫാ. ​ബി​ജു പ​യ്യ​മ്പ​ളി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മ​ഴു​വ​ഞ്ചേ​രി​ൽ മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​മ്മ​ൻ, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജി.​ബി. അ​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ​ക്ട​ർ​മാ​ർ​ക്ക് എ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ടീ​മു​ക​ൾ ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ടൂ​ർ മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (സ്കോ​ർ: 48 - 27).