ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
1599296
Monday, October 13, 2025 4:00 AM IST
മല്ലപ്പള്ളി: സഹപ്രവർത്തകയായ ആശാ വർക്കർ ലതാകുമാരി ദാരുണമായി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മല്ലപ്പള്ളി താലൂക്കാശുപത്രി ജീവനക്കാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ആശുപത്രിയിൽ പ്രതിഷേധ യോഗവും നടത്തി.
ചെയർമാനായി ഡോ. മനേഷ് ചന്ദ്രനെയും കൺവീനറായി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അപർണയേയും തെരഞ്ഞെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. സി.എസ്. നന്ദിനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മാത്യൂസ് വർഗീസ്, മുൻ സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയ്, ഡോ. മനേഷ് ചന്ദ്രൻ, എച്ച്ഐ ബ്രിജേഷ്, അപർണ, ആശാ വർക്കർ സിന്ധു എന്നിവർ പ്രസംഗിച്ചു.