പ്രതിഷേധപ്രകടനം നടത്തി
1599037
Sunday, October 12, 2025 3:44 AM IST
അടൂർ: ഷാഫി പറമ്പിൽ എംപിക്കു നേരേ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ബിജു വർഗീസ് അധ്യക്ഷത വഹിച്ചു.
കെപിസിസി മുൻ അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഴകുളം ശിവദാസൻ, ഏഴംകുളം അജു , എം.ആർ. ജയ പ്രസാദ്, ജെ.എസ്.അടുർ , ഷിബു ചിറക്കരോട്ട്, ഉമ്മൻ തോമസ്, സുധാ നായർ, രഞ്ജിനി സുനിൽ, ചാന്ദിനി അരവിന്ദ്, ചന്ദ്രശേഖർ, വിനീത സന്തോഷ്തുടങ്ങിയവർ പ്രസംഗിച്ചു.
കുന്നന്താനം: സ്വർണക്കൊള്ള മറയ്ക്കാൻ പിണറായിയുടെ പോലീസ് കോൺഗ്രസ് നേതാക്കൾക്കെതിരേ അക്രമം അഴിച്ചുവിടുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില് നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. റെജി തോമസ്, കോശി പി. സക്കറിയ, ലാലു തോമസ്, സുരേഷ് ബാബു പാലാഴി, അഖിൽ ഓമനക്കുട്ടൻ, എ.ഡി. ജോൺ, വിബിത ബാബു, സാം പട്ടേരി, മാലതി സുരേന്ദ്രൻ, സുനിൽ നിരവുപുലം, ഗ്രേസി മാത്യു, അനിൽ തോമസ്, മാന്താനം ലാലൻ, മണിരാജ് പുന്നിലം, എം. കെ. സുബാഷ് കുമാർ, ചെറിയാൻ മണ്ണഞ്ചേരി, ലിൻസൺ പാറോലിക്കൽ, കെ.ജി. സാബു, ബിനു ജേക്കബ്, റെജി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല: ഷാഫി പറമ്പിൽ എംപിയെ അകാരണമായി മർദിച്ച പോലീസ് നടപടിക്കെതിരേ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനം നടത്തി. കെപിസിസി സെക്രട്ടറി എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു.
ആർ. ജയകുമാർ, വിശാഖ് വെൺപാല, ജിജോ ചെറിയാൻ, എ.ജി. ജയദേവൻ, മിനിമോൾ ജോസ്, ജി. ശ്രീകാന്ത്, അഭിലാഷ് വെട്ടിക്കാടൻ, ജെസി മോഹൻ, രാജേഷ് മലയിൽ, ബിനു വി. ഈപ്പൻ, ബെന്നി സ്കറിയ, തോമസ് കോശി, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, അനിൽ സി. ഉഷസ്, ജാസ് പോത്തൻ, ജോൺസൺ വെൺപാല, മുഹമ്മദ് അഷ്റഫ്,
ജോൺ വാലയിൽ, നെബു കോട്ടയ്ക്കൽ, ശാന്തകുമാരി ടീച്ചർ, രാജൻ തോമസ്, ശിവദാസ് യു.പണിക്കർ, പി.തോമസ് വർഗീസ്, പി.എൻ. ബാലകൃഷ്ണൻ, കെ.ജെ. മാത്യു, സജി എം.മാത്യു, ഗിരീഷ് കുമാർ, പോൾ തോമസ്, എ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.