തെളിവെടുപ്പ് നടത്തി
1599040
Sunday, October 12, 2025 3:44 AM IST
മല്ലപ്പള്ളി: കീഴ്വായ്പൂര് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ആശാപ്രവർത്തക പുളിമലയിൽ ലതാകുമാരി (61) പൊള്ളലേറ്റ സംഭവത്തിൽ അറസ്റ്റിലായ ആളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് ലതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്.
വീടിനു സമീപമുള്ള പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇർഷാദിന്റെ ഭാര്യ കൃഷ്ണപുരം സ്വദേശിനി സുമയ്യ വീട്ടിൽ അതിക്രമിച്ചു കയറുകയും സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോൾ കട്ടിലിൽനിന്ന് പിടിച്ച് എഴുന്നേൽപിച്ച് കസേരയിൽ ഇരുത്തി കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമിച്ചതായും മാലയും വളയും മോതിരവും കവർന്നശേഷം കത്തികൊണ്ട് മുഖത്ത് കുത്തി മുറിവേല്പിച്ചുവെന്നും തുടർന്ന് കട്ടിൽ ബന്ധിപ്പിച്ച ശേഷം മെത്തയ്ക്ക് തീയിട്ടതായും എസ്ഐ കെ. രാജേഷിന് നൽകിയ മൊഴിയിൽ ലതാകുമാരി പറയുന്നു.