മുനമ്പം ഹൈക്കോടതിവിധി സ്വാഗതാർഹം: സി.പി. ജോൺ
1599297
Monday, October 13, 2025 4:00 AM IST
തിരുവല്ല: മുനമ്പത്തെ തർക്കഭൂമി വഖഫ് ബോർഡ് സ്വത്തല്ലെന്ന ഹൈക്കോടതി വിധി സ്വാഗതാർഹം ആണെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ വൈസ് പ്രസിഡന്റ് സി.പി ജോൺ പറഞ്ഞു.
കിടപ്പാടം നഷ്ടപ്പെടുമോ എന്നആധിയിലും ആശങ്കയിലുമായിരിക്കുന്ന മുനമ്പം നിവാസികൾക്ക് വിധി ആശ്വാസകരം ആണ്.
സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതൃത്വം മുനമ്പം വിഷയത്തിൽ സ്വീകരിച്ച നിലപാട് ശരിവയ്ക്കുന്ന വിധി ബന്ധപ്പെട്ട എല്ലാ കക്ഷികളും അംഗീകരിച്ചു സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും സി.പി ജോൺ അഭ്യർത്ഥിച്ചു.