റിട്ടയേഡ് ടീച്ചേഴ്സ് കോൺഗ്രസ് ഭാരവാഹികൾ
1599535
Tuesday, October 14, 2025 2:24 AM IST
പത്തനംതിട്ട: സർവീസിൽ നിന്നു വിരമിച്ച അധ്യാപകർക്കും ജീവനക്കാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ്പദ്ധതിയായ മെഡിസെപിന്റെ സേവനങ്ങൾ കുറ്റമറ്റതും പ്രയോജനപ്രദവുമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള റിട്ടയേഡ് ടീച്ചേഴ്സ് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. അനിൽ സി. ഉഷസ് അധ്യക്ഷത വഹിച്ചു. ജോൺ സാമുവേൽ, കെ.ജി. റെജി, വി.എൻ. സദാശിവൻപിള്ള, പി.ജി. ഗീവർഗീസ്, തോമസ് തുണ്ടിയത്ത്, കെ.ടി. രേണുക, പ്രീതാ ബി. നായർ, കർമല കുസുമം, ജോൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി അനിൽ സി. ഉഷസ് - പ്രസിഡന്റ്, ജോൺ സാമുവേൽ - ജനറൽ സെക്രട്ടറി,കെ.ജി. റെജി - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.