ഗതാഗത വകുപ്പ് സെമിനാര്‍ നാളെ
1599537
Tuesday, October 14, 2025 2:24 AM IST
പത്തനംതിട്ട: വിഷന്‍ 2031ന്റെ ഭാഗമായി ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ നാളെ രാവിലെ 8.30 മുതല്‍ തിരുവല്ല ബിലീവേഴ്സ് കണ്വന്ഷന് സെന്ററില്‍ നടക്കും. മന്ത്രി കെ.ബി. ഗണേഷ്കുമാര് വിഷയം അവതരിപ്പിക്കും. ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറി പി.ബി. നൂഹ് വകുപ്പിന്റെ നേട്ടങ്ങള്‍ വിവരിക്കും. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി, എംഎല്‍മാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണ്‍, കേരള റോഡ് സേഫ്റ്റി കമ്മീഷണര്‍ യോഗേഷ് ഗുപ്ത, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, തിരുവല്ല നഗരസഭ ചെയര്പേഴ്സന് അനു ജോര്‍ജ്, ഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായർ, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ആനി ജൂലാ തോമസ് എന്നിവര്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി. എസ്. പ്രമോജ് ശങ്കര്‍ നന്ദി പറയും. വിദഗ്ധര്‍ മോഡറേറ്റര്‍മാരായി ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് വിവിധ പാനല്‍ ചര്‍ച്ചകളും നടക്കും. ചര്‍ച്ചയുടെ ആശയക്രോഡീകരണം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അവതരിപ്പിക്കും.സുസ്ഥിര ഗതാഗതവും സുരക്ഷിത സഞ്ചാരവുമുള്ള നവകേരളം സൃഷ്ടിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം.