വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ
1599539
Tuesday, October 14, 2025 2:24 AM IST
പെരുന്പെട്ടി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ മണ്‍വെട്ടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എഴുമറ്റൂര്‍ കാരമല താളിയാട്ട് അജേഷ് (മത്തായി, 32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കൾക്ക് പേ വിഷബാധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതിനേ തുടര്‍ന്ന് അജേഷ് അയല്‍വാസികളെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സംഭവം ബന്ധുവായ പറുങ്കിക്കീഴില്‍ വീട്ടില്‍ സോമന്(70) ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.പരിക്കേറ്റ സോമന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.