മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1599553
Tuesday, October 14, 2025 2:24 AM IST
പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സമുന്നതി മൈക്രോപ്ലാനിന്റെ ഭാഗമായി മെഴുവേലി ഗ്രാമപഞ്ചായത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രാജി ദാമോദരൻ അധ്യക്ഷത വഹിച്ചു. ചന്ദനക്കുന്ന് എസ്എംഎസ് യുപി സ്കൂളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. ആദില, മുൻ എംഎൽഎ കെ.സി. രാജഗോപാൽ, ഗ്രാമപഞ്ചായത്ത് അംഗം വി. വിനോദ്, കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ പി.ആർ. അനൂപ, സ്നേഹിതാ സർവീസ് പ്രൊവൈഡർ സവിത, സിഡിഎസ് മെംബർ സുശീല ബാബു എന്നിവർ പ്രസംഗിച്ചു.