മാർ തെയോഫിലോസ് ട്രോഫി ബാസ്കറ്റ്ബോൾ: പുഷ്പഗിരി മെഡിക്കൽ കോളജ് ഫൈനലിൽ
1599550
Tuesday, October 14, 2025 2:24 AM IST
തിരുവല്ല: പുഷ്പഗിരി ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടന്ന പതിനാറാമത് മാർ തെയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ പുഷ്പഗിരി മെഡിക്കൽ കോളജ് പുരുഷന്മാരുടെ വിഭാഗത്തിലും കെഎംസിടി മെഡിക്കൽ കോളജ് കോഴിക്കോട് വനിതകളുടെ ഫൈനലിലും പ്രവേശിച്ചു.
പുരുഷ വിഭാഗം സെമിഫൈനലിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് , അമൃത മെഡിക്കൽ കോളജിനെ (38-20) പരാജയപ്പെടുത്തിയപ്പോൾ, വനിതാ വിഭാഗം സെമിഫൈനലിൽ കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജിനെയും (24-21) പരാജയപ്പെടുത്തി.