മല്ലപ്പള്ളി, കോന്നി ബ്ലോക്ക് നറുക്കെടുത്തു
1599549
Tuesday, October 14, 2025 2:24 AM IST
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു.
ഭരണസമിതിയുടെ മൊത്തം അംഗ സംഖ്യയുടെ പകുതി വാർഡുകൾ വനിതാ സംവരണമാണ്. മിക്ക പഞ്ചായത്തുകളിലും ഇതിൽ ഒരെണ്ണം പട്ടികജാതി വനിതയ്ക്കും മാറ്റിവച്ചു. കൂടാതെ കുറഞ്ഞത് ഒരു വാർഡെങ്കിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പട്ടികജാതി ജനറൽ സംവരണത്തിലുമുണ്ട്.
നറുക്കെടുപ്പിനു തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, സീനിയര്‍ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവര്‍ നേതൃത്വം നല്കി.
അയിരൂർ, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴേശരി, എഴുമറ്റൂർ, പുറമറ്റം, കടപ്ര, കുറ്റൂർ, നിരണം, നെടുമ്പ്രം, പെരിങ്ങര, റാന്നി - പഴവങ്ങാടി, റാന്നി, റാന്നി - അങ്ങാടി, റാന്നി - പെരുനാട്, വടേശരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്നു നടക്കും.
നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ വാർഡുകൾ:
ആനിക്കാട് ഗ്രാമപഞ്ചായത്ത് -
സ്ത്രീ സംവരണ വാര്‍ഡുകൾ: വാർഡ് 2- വള്ളിയാകുളം, 5 -ചക്കാട്ടുപടി, 8 - വായ്പൂര്, 9 - വടക്കേമുറി, 10 -പുല്ലുകുത്തി, 12 - പൂവൻപാ റ. പട്ടികജാതി സ്ത്രീ സംവരണം: 14 - മാരിക്കല്‍. പട്ടികജാതി സംവരണം: വാർഡ്1 - നല്ലൂര്‍പ്പടവ്.
കവിയൂർ:
സ്ത്രീ സംവരണ വാര്‍ഡുകൾ: വാർഡ് 1 - ഐക്കുഴി, 4 - നാഴിപ്പാറ, 6 - മത്തിമല, 9 - തോട്ടഭാഗം, 10- മനയ്ക്കച്ചിറ, 14 - ഇലവിനാൽ. പട്ടികജാതി സ്ത്രീ സംവരണം: 8 - ഞാല്‍ഭാഗം പട്ടികജാതി സംവരണം: 13- മാകാട്ടിക്കവല.
കൊറ്റനാട്:
സ്ത്രീ സംവരണ വാര്‍ഡുകൾ: 2 - പെരുമ്പെട്ടി, 3 - ചുട്ടുമണ്‍, 7 - വൃന്ദാവനം, 9 - തീയാടിക്കൽ, 10 -വെള്ളയില്‍, 14 - പുള്ളോലി. പട്ടികജാതി സ്ത്രീ സംവരണം: 12 - ചാന്തോലിൽ, പട്ടികജാതി സംവരണം: 1 - അത്യാൽ.
കല്ലൂപ്പാറ:
സ്ത്രീ സംവരണ വാര്‍ഡുകൾ: 2 - കാഞ്ഞിരത്തിങ്കൽ, 4 - തുണ്ടിയാംകുളം, 5 - തുരുത്തിക്കാട്, 8 -മഠത്തുംഭാഗം നോര്‍ത്ത്, 9 - ചെറുമത, 13 - ശാസ്താങ്കൽ. പട്ടികജാതി സ്ത്രീ സംവരണം: 14-പുതുശേരി. പട്ടികജാതി സംവരണം: 6-കുംമല.
കോട്ടാങ്ങൽ:
സ്ത്രീ സംവരണ വാര്‍ഡുകൾ: 3 - വായ്പൂർ, 4 - കുളത്തൂർ, 10 - കേരളപുരം, 11 - കുമ്പിളുവേലി, 12 -കണ്ണങ്കര, 13 - ഊട്ടുകുളം, 14 - പെരുമ്പാറ. പട്ടികജാതി സംവരണം: 2 - ശാസ്താംകോയിക്കല്‍
കുന്നന്താനം:
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1 - വള്ളിക്കാട്, 2 - വള്ളോക്കുന്ന്, 6- പുളിന്താനം, 7 - ചെങ്ങരൂര്‍ചിറ, 9 -മുണ്ടയ്ക്കാമണ്‍, 11 - പാലക്കുഴി, 13 - ആഞ്ഞിലിത്താനം. പട്ടികജാതി സ്ത്രീ സംവരണം: 10-കുന്നന്താനം. പട്ടികജാതി സംവരണം: 3-പാലയ്ക്കാത്തകിടി.
മല്ലപ്പള്ളി:
സ്ത്രീ സംവരണ വാര്‍ഡുകൾ: 1 - മങ്കുഴി, 4 - മുട്ടത്തുമണ്‍, 5 - മുരണി, 6- പരയ്ക്കത്താനം, 8 -കീഴ്വായ്പൂര് സൗത്ത്, 12 -പരിയാരം, 13 - മല്ലപ്പള്ളി ടൗണ്‍ വെസ്റ്റ്, 14 - മല്ലപ്പള്ളി വെസ്റ്റ്, പട്ടികജാതി സംവരണം: 02-മഞ്ഞത്താനം
കോന്നി:
സ്ത്രീ സംവരണ വാര്‍ഡുകൾ: 1 - ആഞ്ഞിലിക്കുന്ന്, 2 -കിഴക്കുപുറം, 5 - തേക്കുമല, 11 - മുരിങ്ങമംഗലം, 12 - മങ്ങാരം, 13 - എലിയറയ്ക്കൽ, 16 - വട്ടക്കാവ്, 18 - സിവില്‍ സ്റ്റേഷൻ. പട്ടികജാതി സ്ത്രീ സംവരണം: 6 - കൊന്നപ്പാറ വെസ്റ്റ്, 17 - കോന്നി ടൗൺ. പട്ടികജാതി സംവരണം: 3- ചെങ്ങറ.
അരുവാപ്പുലം:
സ്ത്രീസംവരണ വാര്‍ഡുകള്‍: 1 - മെഡിക്കല്‍ കോളജ്, 3- കൊക്കാത്തോട്, 9 - മ്ലാന്തടം, 10 - പടപ്പയ്ക്കൽ , 13 - അരുവാപ്പുലം, 14 - മാവനാൽ, 15 - ഐരവൺ. പട്ടികജാതി സ്ത്രീ സംവരണം: 4 - നെല്ലിക്കാപ്പാറ
പട്ടികജാതി സംവരണം: 6-കല്ലേലി.
പ്രമാടം:
സ്ത്രീ സംവരണ വാര്‍ഡുകൾ: 1 - മറൂര്‍, 2 - വലഞ്ചുഴി, 5 - വെട്ടൂര്‍, 6- ഇളകൊള്ളൂർ, 10 - പൂവന്‍പാറ, 13-വകയാർ, 14- എഴുമണ്‍, 17 - നെടുമ്പാറ, 19 - പൂങ്കാവ്, പട്ടികജാതി സ്ത്രീ സംവരണം: 15 - അന്തിച്ചന്ത പട്ടികജാതി സംവരണം: 11 - ഇളപ്പുപാറ.
മൈലപ്ര:
സ്ത്രീ സംവരണ വാര്‍ഡുകൾ: 3 - കോട്ടമല, 4- മണ്ണാറക്കുളഞ്ഞി, 8 - മൈലപ്ര സെന്‍ട്രൽ, 10 - ഐറ്റിസി വാര്‍ഡ്, 11 - ശാന്തിനഗർ, 12 - മൈലപ്ര സ്കൂള്‍ വാര്‍ഡ്. പട്ടികജാതി സ്ത്രീ സംവരണം: 5- പിഎച്ച്സി വാര്‍ഡ് പട്ടികജാതി സംവരണം: 1 -പേഴുംകാട്.
വള്ളിക്കോട്
സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4 - മായാലിൽ, 5 - വള്ളിക്കോട്, 9 - ഞക്കുനിലം, 12 - മൂന്നാംകലുങ്ക്, 15 -വയലാവടക്ക്, 16- നരിയാപുരം കിഴക്ക്. പട്ടികജാതി സ്ത്രീ സംവരണം: 11 - വെള്ളപ്പാറ, 13 - കുടമുക്ക്
പട്ടികജാതി സംവരണം: 1 - നരിയാപുരം.
തണ്ണിത്തോട്:
സ്ത്രീ സംവരണ വാര്‍ഡുകൾ: 2 - വികെ പാറ, 5 - തൂമ്പാക്കുളം, 6- തേക്കുതോട് സെന്‍ട്രൽ, 7 -ഏഴാംന്തല, 10 - അള്ളുങ്കൽ, 12 - എലിമുള്ളുംപ്ലാക്കൽ, 13 - തണ്ണിത്തോട് മൂഴി പട്ടികജാതി സംവരണം: 3 - മേടപ്പാറ.